കെ.വി.വി.ഇ.എസിന്റെ ആഭിമുഖ്യത്തിൽ സൗജന്യ രക്ത പരിശോധനാ ക്യാംപ് സംഘടിപ്പിക്കുന്നു

kpaonlinenews

മയ്യിൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) മയ്യിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ രക്ത പരിശോധനാ ക്യാംപ് സംഘടിപ്പിക്കുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ യൂണിറ്റും, ആസ്റ്റർ ലാബ് മയ്യിലും( ജിഷാ റോഡ്, ജിഷാ കോംപ്ലക്സ് മയ്യിൽ) സംയുക്തമായി 9, 10 (ശനി, ഞായർ) തീയ്യതികളിലാണ് സൗജന്യ ഷുഗർ, കൊളസ്ട്രോൾ പരിശോധനാ ക്യാംപ് ഒരുക്കുന്നത്. വർത്തമാന കാലത്ത് വർദ്ധിച്ചു വരുന്ന ജീവിത ശൈലി രോഗങ്ങളെ തിരിച്ചറിഞ്ഞ് രോഗമുക്തിക്കായി വേണ്ട മുൻകരുതലുകളും ഭക്ഷണ രീതികളിൽ വരുത്തേണ്ട മാറ്റങ്ങളും ഉൾക്കൊണ്ട് രോഗമുക്തമായ നല്ല നാളേക്കായി മനസ്സും, ശരീരവും സജ്ജമാക്കുവാൻ മുഴുവൻ ആളുകളെയും പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. കെ.വി.വി.ഇ.എസ് മയ്യിൽ യൂണിറ്റ് അംഗങ്ങൾ, കുടുംബാംഗങ്ങൾ, വ്യാപാരികൾ, ചുമട്ടുതൊഴിലാളികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ എന്നിവർക്കും ക്യാംപിൽ പങ്കെടുക്കാം. ക്യാംപിൽ പങ്കെടുക്കുന്നവർക്ക് അന്നേദിവസം സൗജന്യ നിരക്കിൽ മറ്റു വിപുലമായ ടെസ്റ്റ് പാക്കേജുകളും ലഭ്യമാണ്. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്കാണ് ക്യാംപിൽ പങ്കെടുക്കാൻ സാധിക്കുക. ബുക്കിങിന് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം:
8089452847
9744002733
99612 05822

Share This Article
Leave a comment
error: Content is protected !!