കുണ്ടൻചാൽ കോളനിവാസികൾ കുടിൽ കെട്ടി സമരത്തിനൊരുങ്ങുന്നു.

kpaonlinenews


കണ്ണൂർ.
ചിറക്കൽ ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ ചിറക്കൽ പുഴാതി കുണ്ടൻചാൽ കോളനിയിൽ നിന്നും അധികൃതർ കുടിയിറക്കിയ 5 കുടുംബങ്ങൾ തല ചായ്ക്കാനൊരിടത്തിനായി നെട്ടോട്ടമോടുക യാണെന്ന് കോളനിവാസികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മണ്ണിടിച്ചിൽ ഭീഷണി മൂലമാണ് അധികൃതർ ഈ 5 കുടുംബങ്ങളെ വീട്ടിൽ നിന്ന് ഇറക്കിവിട്ടത്. 2 വർഷത്തിനിടെ പതിനായിരം രൂപ മാത്രമാണ് മൂന്നു മാസത്തെ വാടകയിനത്തിൽ ചിറക്കൽ പഞ്ചായത്ത് നൽകിയത്. ഇപ്പോൾ 6500 മുതൽ 8000 വരെ മാസ വാടക നൽകിയാണ് കുടുംബം കഴിയുന്നത്
അധികൃതർ നിസംഗത തുടരുകയാണെങ്കിൽ ചിറക്കൽ പഞ്ചായത്തിന് ഓഫീസിന് മുന്നിൽ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കൂടിൽ കെട്ടി സമരം നടത്തുമെന്നും ഇവർ അറിയിച്ചു.35 കുടുംബ ങ്ങളാണ് മണ്ണിടിച്ചൽ കാരണം ദുരിതമനുഭവിക്കുന്നത്. ഇതിൽ എട്ട് കുടുംബാംഗങ്ങളോടാണ് വീട് മാറാൻ അധികൃതർ നിർദ്ദേശിച്ചത്. ഇതു പ്രകാരം 5 കുടുംബമാണ് വാടക വീട്ടിലേക്ക് താമസം മാറിയത്.വാർത്താ സമ്മേളനത്തിൽ ഇ.എം ബിന്ദു, കെ ജയശ്രീ, എ സരസ , പി സിജേഷ്, ടി കെ ബാബു എന്നിവർപങ്കെടുത്തു

Share This Article
Leave a comment
error: Content is protected !!