മയക്കുമരുന്ന് കേസിലെ പ്രതി വിമാനതാവളത്തിൽ അറസ്റ്റിൽ

kpaonlinenews

കണ്ണൂർ .മയക്കുമരുന്ന് കേസിൽ വിദേശത്തേക്ക് മുങ്ങിയ പ്രതി വിമാന താവളത്തിൽ പിടിയിൽ. കാസറഗോഡ് കോട്ടിക്കുളം സ്വദേശി ഫർവിൻ മഹലിൽ മുഹമ്മദ് നദീറിനെ (30)യാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിൽ എമിഗ്രേഷൻ വിഭാഗം പിടികൂടി പോലീസിന് കൈമാറിയത്.മംഗലാപുരം പോലീസ് റജിസ്റ്റർ ചെയ്ത മയക്കുമരുന്നു കേസിൽ കോടതിയിൽ ഹാജരാകാതെ വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ പോലീസ്
ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഷാർജയിൽ നിന്നും പുലർച്ചെ വിമാനത്തിൽ എയർപോർട്ടിൽ എത്തിയപ്പോഴാണ് എമിഗ്രേഷൻ വിഭാഗം പിടികൂടി പോലീസിന് കൈമാറിയത്.

Share This Article
Leave a comment
error: Content is protected !!