സംസ്ഥാനത്ത് നാളെ എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദ്

kpaonlinenews

തിരുവനന്തപുരം:കേരളത്തിലെ സർവകലാശാലകളെ ഗവർണർ സംഘപരിവാർ കേന്ദ്രങ്ങളാക്കുകയാണെന്ന് ആരോപിച്ച് എസ്എഫ്ഐ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. കേരളത്തിലെ സർവകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള നീക്കങ്ങളാണ് സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചെയ്യുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ ആരോപിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് പുറമെ കേരള യൂണിവേഴ്സിറ്റി സെനറ്റിലേക്കും സംഘപരിവാറുകാരെ നോമിനേറ്റ് ചെയ്തിരിക്കുകയാണ് ഗവർണർ. വിദ്യാർത്ഥി മണ്ഡലത്തിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട മുഴുവൻ പേരും എബിവിപി പ്രവർത്തകരാണ്. വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ നോമിനേറ്റ് ചെയ്യുന്നതിന് പകരം, എബിവിപി പ്രവർത്തകരെ കണ്ടെത്തി നോമിനേറ്റ് ചെയ്തിരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ വിദ്യാർഥികളുടെ നേതൃത്വത്തിൽ എസ്എഫ്ഐ രാജഭവൻ വളയുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

Share This Article
Leave a comment
error: Content is protected !!