അറിവും അദബും ജീവിത വിജയത്തിനുള്ള മാർഗ്ഗങ്ങൾ ;കോയ്യോട് പി. പി ഉമർ മുസ്‌ലിയാർ

kpaonlinenews

തളിപ്പറമ്പ്:
അറിവും അദബും ജീവിത വിജയത്തിനുള്ള മാർഗമാണെന്നും അറിവ് നുകരുന്നതിനും അറിവിലൂടെ വളരുന്നതിനുമാണ് മനുഷ്യ കുലത്തെ സൃഷ്ടിച്ചതെന്നും സമസ്ത ട്രഷറർ കൊയ്യോട് പി. പി ഉമർ മുസ്‌ലിയാർ പ്രസ്താവിച്ചു.
ചിന്തയും ബുദ്ധിയും ഉപയോഗപ്പെടുത്താൻ നാം ശ്രമിക്കണമെന്നും വിശുദ്ധ ഖുർആനിൽ ചിന്ത ശേഷി തട്ടിയുണർത്തുന്ന നിരവധി അധ്യായങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് നടന്നു പോയ മഹാമനീഷിമാർ സമുദായത്തിന് നൽകിയത് ജീവിത വിജയത്തിനുള്ള അനവധി മാർഗങ്ങളാണ്. അതിലൊന്നാണ് അറിവ്. താഴ്മയും കരുണയും അച്ചടക്കവുമുള്ള ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുന്നി ബാലവേദി ജില്ലാ സമ്മേളനം പുഷ്പഗിരി നന്മ ഓഡിറ്റോറിയത്തിൽ വരക്കൽ നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്. ബി. വി ജില്ലാ ചെയർമാൻ മുനീർ കുന്നത്ത് അധ്യക്ഷത വഹിച്ചു.
സുന്നി ബാലവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഷാഫി ദ്വാരക പ്രമേയ പ്രഭാഷണം നടത്തി.
അസ്ലം അസ്ഹരി പൊയ്ത്തും കടവ്, അഷ്റഫ് ബംഗാളി മൊഹല്ല,എന്നിവർ പ്രസംഗിച്ചു. സപ്ലിമെൻറ് പ്രകാശനം ജുനൈദ് ചാലാടിന് നൽകിക്കൊണ്ട് സയ്യദ് കെ പി പി തങ്ങൾ അൽ ബുഖാരി നിർവ്വഹിച്ചു. ഷഫീഖ് ദാരിമി വെള്ളിക്കീൽ സമകാലിക പ്രമേയം അവതരിപ്പിച്ചു. ജാഫർ ദാരിമി ഞണ്ടും ബലം സ്വാഗതവും ഫയാസ് കവ്വായി നന്ദിയും പറഞ്ഞു
രാവിലെ 5:35 മണിക്ക് തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്ലാം മസ്ജിദിൽ പൂർവ്വ സൂരികളെ സ്മരിക്കലും പ്രാർത്ഥന സദസ്സും ബ്ലാത്തൂർ അബ്ദുറഹ്മാൻ ഹൈതമി നേതൃത്വം നൽകി. ഹൈദരലി ഫൈസി ആമുഖഭാഷണം നടത്തി.
വരക്കൽ നഗറിൽ നന്മ ഓഡിറ്റോറിയത്തിൽ രജിസ്ട്രേഷൻ ഉദ്ഘാടനം അഹ്സാൻ മൗവഞ്ചേരിയെ ചേർത്തുകൊണ്ട് മുഹമ്മദ് ബിനു ആദം നിർവഹിച്ചു. രാവിലെ 10 മണിക്ക് നടന്ന അദബ് സെഷനിൽ മുഹമ്മദ് ത്വയ്യിബ് അഷ്റഫിയുടെ അധ്യക്ഷതയിൽ അബ്ദുറഹ്മാൻ മിസ്ബാഹി പാനൂർ ഉദ്ഘാടനം ചെയ്തു. സമസ്ത നൂറിന്റെ നിറവിൽ എന്ന വിഷയത്തിൽ ജലീൽ റഹ്മാനി വാണിയന്നൂർ പ്രഭാഷണം നടത്തി. മുദ്ദസീർ പാറാൽ സ്വാഗതവും ബി എസ് സാബിത് മാടായി നന്ദിയും പറഞ്ഞു. 11 30 മുതൽ നടന്ന അർപ്പണം സെഷൻ ഷഫീഖ് മാസ്റ്റർ ഇരിക്കൂറിന്റെ അധ്യക്ഷതയിൽ അബ്ദു ലത്തീഫ് ഫൈസി പറമ്പായി ഉദ്ഘാടനം ചെയ്തു. സർഗാത്മക സംഘാടകൻ എന്ന വിഷയത്തിൽ സഫറുദ്ദീൻ പൂക്കോട്ടൂർ ക്ലാസ് എടുത്തു.
സൽമാൻ കാളിയന്നൂർ സ്വാഗതവും അംജദ് ശ്രീകണ്ഠാപുരം നന്ദിയും പറഞ്ഞു.
ഉച്ചയ്ക്ക് 1 35ന് ആരംഭിച്ച അറിവ് സെഷൻ നവാസ് നിസാമിയുടെ അധ്യക്ഷതയിൽ അബ്ദുല്ലത്തീഫ് ഇടവച്ചാൽ ഉദ്ഘാടനം ചെയ്തു. വളർച്ചയുടെ വഴികൾ എന്ന വിഷയത്തിൽ സി എച്ച് ഫായിസ് ഹുദവി പ്രഭാഷണം നടത്തി. സമീർ ചിറ്റാരിപ്പറമ്പ് സ്വാഗതവും ഷഹലാൻ ശ്രീകണ്ഠപുരം നന്ദിയും പറഞ്ഞു.
2 45 ന് ആരംഭിച്ച കലാവിരുന്നിൽ മുസാബക്ക പ്രതിഭകൾ മുസാബഖ സംബന്ധിച്ചു. ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ മുട്ടം അധ്യക്ഷത വഹിച്ചു.
പ്രതിഭകൾക്കുള്ള ഉപഹാര സമർപ്പണം മാണിയൂർ അബ്ദുറഹ്മാൻ ഫൈസിയും ഗിഫ്റ്റ് വിതരണം മുസ്തഫ മൗലവി കൊട്ടിലയും നിർവഹിച്ചു. അബ്ദു ഷുക്കൂർ ഫൈസി പുഷ്പഗിരി മുഖ്യപ്രഭാഷണം നടത്തി.
ശരീഫ് ബാഖവി വേശാല,ഹനീഫ ഏഴാംമൈൽ, അബ്ദുസത്തർ വളക്കൈ, സുറൂർ പാപ്പിനിശ്ശേരി, എന്നിവർ പ്രസംഗിച്ചു.
സഹൽ മിൻസാജ് സ്വാഗതവും ഇർഫാൻ പാലോട്ട് പള്ളി നന്ദിയും പറഞ്ഞു

Share This Article
Leave a comment
error: Content is protected !!