തളിപ്പറമ്പ്:
നന്മ നിറഞ്ഞ ഒരു സമൂഹത്തിന്റെ ഉദയമാണ് വിജ്ഞാനമെന്ന് പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.
സുന്നി ബാലവേദി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാർത്ഥി റാലിയുടെ പതാക ജില്ലാ ചെയർമാൻ മുനീർ കുന്നത്തിന് നൽകി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം.
നിരക്ഷരത സമൂഹത്തെ അസാന്മാർഗികതയിലേക്ക് നയിക്കുമെന്നും ഉന്നതമായ മൂല്യം ഇസ്ലാം അറിവിനും അതുമായി ബന്ധപ്പെട്ടതിനും വക വെച്ച് കൊടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡണ്ട് മാണിയൂർ അബ്ദുറഹ്മാൻ ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി അബ്ദുസമദ് മുട്ടം അധ്യക്ഷത വഹിച്ചു.
സയ്യിദ് നഗറിൽ നിന്ന് ആരംഭിച്ച റാലിയിൽ ജില്ലയിലെ വിവിധ റെയിഞ്ചുകളിൽ നിന്നെത്തിയ ആയിരത്തോളം വിദ്യാർഥികൾ അണിനിരന്നു.
വിദ്യാർത്ഥി റാലിക്ക് ജാഫർ ദാരിമി ഞണ്ടും ബലം, മുദസിർ പാറൽ, സൽമാൻ കണയന്നൂർ, സഹൽ മിൻസാജ് പാറാട് , നാഫിഹ് മാതമംഗലംഎന്നിവർ നേതൃത്വം നൽകി.
അച്ചടക്കത്തോടെ നീങ്ങിയ റാലി വീക്ഷിക്കുന്നതിനായി വഴിയിലുടനീളം ആബാല വൃദ്ധമാളുകൾ തടിച്ചു കൂടി.
തളിപ്പറമ്പ് ഹൈവെയിൽ വെച്ച് നടന്ന സമാപന പൊതുയോഗം സഹദ് ഹാജി തളിപ്പറമ്പിന്റെ അധ്യക്ഷതയിൽ അബൂബക്കർ സിദ്ദീഖ് അസ് ഹരി ഉദ്ഘാടനം ചെയ്തു. അബ്ദു ശുകൂർ ഫൈസി പുഷ്പഗിരി മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് ബിൻ ആദം, അബ്ദുസ്സലാം പെരുമാളാബാദ്, മുഹമ്മദ് കുഞ്ഞി മൗലവി, എൻ എ കെ അബ്ദുല്ല ഹാജി, എന്നിവർ പ്രസംഗിച്ചു.
മുഹമ്മദലി അസ് അദി സ്വാഗതവും നവാസ് ദാരിമി നന്ദിയും പറഞ്ഞു
വിദ്യാർത്ഥി ശക്തി വിളിച്ചോതി സുന്നി ബാല വേദി റാലി
Leave a comment
Leave a comment