കമ്പിൽ സ്കൂളിൽ എം.എസ്.എഫ് തരംഗം

kpaonlinenews

2023/24 സ്കൂൾ പാർലമെൻറ് ഇലക്ഷനിൽ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ 38 സീറ്റിൽ 38 ഉം വിജയിച്ച് msf വിദ്യാർത്ഥി യൂണിയൻ നിലനിർത്തി.
സ്കൂൾ പാർലമെൻറ് ചെയർമാനായി അബ്ദുൽ ഹാദിയെ തെരഞ്ഞെടുത്തു തുടർന്ന് കമ്പിൽ സ്കൂളിൽ നിന്നും കമ്പിൽ മാർക്കറ്റ് വരെ വിജയാഹ്ലാദപ്രകടനം നടത്തി. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, യൂത്ത് ലീഗ് പ്രവർത്തക സമിതി അംഗങ്ങളായ അബ്ദു പന്ന്യങ്കണ്ടി, ശമ്മാസ് msf പ്രസിഡണ്ട് ആരിഫ് പാമ്പുരുത്തി,ജനറൽ സെക്രട്ടറി റാസിം പാട്ടയം, സെക്രട്ടറി ഷിബിലി കമ്പിൽ, msf പ്രവർത്തക സമിതി അംഗങ്ങളായ റാഷിദ് സാലിം , മുഹമ്മദ്, റാസി സ്കൂൾ യൂണിറ്റ് അംഗങ്ങളായ നിശാൽ , സിൻവാന്‍, റിൻഷ,ഷാസി, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് :കണ്ണൂർ ജില്ലയിൽ എം എസ് എഫ് തരംഗം

കണ്ണൂർ : സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ എം എസ് എഫ് ന് മികച്ച മുന്നേറ്റം.ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന സ്കൂളുകളിൽ നിരവധി സ്കൂളുകളിൽ യൂണിയൻ നിലനിർത്തുകയും ചില സ്കൂളുകളിൽ യൂണിയൻ പിടിച്ചെടുക്കുകയും ചെയ്തു.

പയ്യന്നൂർ മണ്ഡലത്തിലെ പെരിങ്ങോo ഹയർ സെക്കന്ററി സ്കൂൾ എം എസ് എഫ് ഒറ്റക്ക് യൂണിയൻ നില നിർത്തി. വയക്കര ഹയർ സെക്കന്ററി സ്കൂൾ msf മുന്നണി പിടിച്ചെടുത്തു.മണ്ഡലത്തിലെ സി പി എം കോട്ടയായ വെള്ളോറ ഹയർ സെക്കന്ററി സ്കൂളിൽ മത്സരം നടന്ന മൂന്ന് സീറ്റുകളിൽ ഒന്നിൽ എം എസ് എഫ് മിന്നും വിജയം നേടി.

കല്യാശേരി മണ്ഡലത്തിലെ മാടായി ഹയർ സെക്കന്ററി സ്കൂൾ എസ് എഫ് ഐ യിൽ നിന്നും എം എസ് എഫ് പിടിച്ചെടുത്തു.

തളിപ്പറമ്പ മണ്ഡലത്തിലെ മത്സരം നടന്ന കമ്പിൽ ഹയർ സെക്കന്ററി സ്കൂളിൽ മുഴുവൻ സീറ്റിലും എം എസ് എഫ് വിജയിച്ചു.

അഴീകോട് മണ്ഡലത്തിലെ പള്ളിക്കുന്ന് ഹയർ സെക്കന്ററി സ്കൂളിൽ ചരിത്രത്തിൽ ആദ്യമായി എം എസ് എഫ് മത്സരിച്ച എല്ലാ സീറ്റിലും വിജയിച്ചു.

കണ്ണൂർ മണ്ഡലത്തിലെ ഗവ: ടൗൺ ഹയർ സെക്കണ്ടറി (എം ടി എം ) മത്സരിച്ച സീറ്റുകൾ നേടി എം എസ് എഫ് യൂണിയൻ നേടി. മുണ്ടേരി ഹയർ സെക്കന്ററി സ്കൂളിൽ മുഴുവൻ സീറ്റിലും എം എസ് എഫ് വിജയം നേടി. യൂണിയൻ എസ് എഫ് ഐ യിൽ നിന്നും പിടിച്ചെടുത്തു.

ധർമടം മണ്ഡലത്തിലെ ചെമ്പിലോട് സ്കൂളിൽ എം എസ് എഫ് അട്ടിമറി വിജയം നേടി യൂണിയൻ പിടിച്ചെടുത്തു. വേങ്ങാട് ഇ കെ നായനാർ സ്മാരക ഹയർ സെക്കന്ററി സ്കൂളിൽ വർഷങ്ങൾക്ക് ശേഷം എസ് എഫ് ഐ യിൽ നിന്നും എം എസ് എഫ് മുന്നണി യൂണിയൻ പിടിച്ചെടുത്തു. ചാല ഹയർ സെക്കന്ററി സ്കൂളിൽ എം എസ് എഫ് മുന്നണി പതിനഞ്ചു സീറ്റുകൾ നേടി യൂണിയൻ തിരിച്ചു പിടിച്ചു.അഞ്ചരക്കണ്ടി എച് എച് എസിൽ എം എസ് എഫ് മുന്നണി യൂണിയൻ പിടിച്ചെടുത്തു.

മട്ടന്നൂർ മണ്ഡലത്തിലെ
കാവുംപടി സി എച് എം ഹയർസെക്കന്ററി സ്കൂളിൽ എം എസ് എഫ് സമഗ്രാതിപത്യം നേടി. ആകെയുള്ള 16 ൽ 14 സീറ്റുകളും എം എസ് എഫ് നേടി.എടയന്നൂർ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 31 ൽ 22 സീറ്റ്‌ നേടി എം എസ് എഫ് വിജയിച്ചു.പട്ടാന്നൂർ കെ പി സി യിൽ എസ് എഫ് ഐയിൽ നിന്നും തിരിച്ചുപിടിച്ചു.ചിറ്റരിപ്പറമ്പ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ചരിത്രത്തിൽ ആദ്യമായി എം എസ് എഫ് ചെയർമാൻ ചെയര്പേസൺ പോസ്റ്റുകളിൽ വിജയിച്ചു.
ശിവപുരം എച് എസ് എസ് ൽ എട്ടിൽ ആറ് സീറ്റ്‌ നേടി എം എസ് എഫ് മേദാവിത്വം നേടി. മാലൂർ ഗവണ്മെന്റ് എച് എസ് എസ് ൽ 3 സീറ്റ്‌ നേടി എം എസ് എഫ് കരുത്ത് കാട്ടി.

പേരാവൂർ മണ്ഡലത്തിൽ മത്സരം നടന്ന ആറളം ഹയർ സെക്കന്ററി സ്കൂൾ എം എസ് എഫ് യൂണിയൻ നിലനിർത്തി.

കൂത്തുപറമ്പ് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് നടന്ന ചേരുവാഞ്ചേരി പാട്യം ഗോപാലൻ സ്മാരക ഹയർ സെക്കനണ്ടറി സ്കൂളിൽ എം എസ് എഫ് യൂണിയൻ നേടിയെടുത്തു. കൊളവല്ലൂർ ഹയർ സെക്കന്ററി സ്കൂളിൽ എം എസ് എഫ് യൂണിയൻ നിലനിർത്തി.

തലശ്ശേരി നിയോജക മണ്ഡലത്തിൽ മത്സരം നടന്ന സെൻറ് ജോസഫ് സ്കൂളിൽ എം.എസ്.എഫ് മികച്ച പ്രകടനം കാഴ്ചവച്ചു.

ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ശ്രീകണ്ടാപുരം ഹയർ സെക്കന്ററി സ്കൂൾ യൂണിയൻ എം എസ് എഫ് തൂത്തുവാരി മികച്ച വിജയം നേടി.ഉളിക്കൽ ഹയർ സെക്കന്ററി സ്കൂളിൽ എം എസ് എഫ് മുന്നണി യൂണിയൻ നിലനിർത്തി.

കേരള സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടിനെതിരെയും എസ്എഫ്ഐയുടെ കപട രാഷ്ട്രീയത്തിനും അക്രമ രാഷ്ട്രീയത്തിനും എതിരെ വിദ്യാർഥികൾ തീർത്ത ജനാധിപത്യ പ്രതിരോധമാണ് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എം എസ് എഫിനെ ഉണ്ടായ ഈ വിജയമെന്ന് എം എസ് എഫ് ജില്ലാ പ്രസിഡണ്ട് നസീർ പുറത്തീൽ ജന. സെക്രട്ടറി ജാസിർ ഒകെ എന്നിവർ പറഞ്ഞു.കണ്ണൂരിൽ നിരവധി സ്കൂളുകളിൽ പുറത്ത് നിന്നുള്ള dyfi, CITU ഗുണ്ടകളെ ഉപയോഗിച്ച് വിദ്യാർത്ഥികളെ നോമിനേഷൻ കൊടുക്കുന്നത് പോലും തടഞ്ഞിട്ടുണ്ടെന്നും ചില സ്കൂളുകളിൽ സിപിഎം സഹായാത്രികരായ അദ്ധ്യാപകർ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടത്തിയത് പ്രതിഷേധാർഹമാണെന്നും എം എസ് എഫ് നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

Share This Article
Leave a comment
error: Content is protected !!