അൽബിറ് സ്കൂൾ സംവിധാനം എന്നെ അതിശയിപ്പിച്ചു;എം പി മുഹമ്മദ് റിയാസ്

kpaonlinenews

കമ്പിൽ : ഖുവ്വത്തുൽ ഇസ്ലാം അൽബിറ് സ്കൂൾ ലവൽ കിഡ്സ് ഫെസ്റ്റ് മോട്ടോർ വെഹിക്ക്ൾ ഇൻസ്പെക്ടർ :മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അൽബിറ് സ്കൂളുകൾ ഈ കാലഘട്ടത്തിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊളച്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നിസാർ എൽ അദ്ധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി നാസർ ഫൈസി പാവന്നൂർ മുഖ്യാതിഥിയും കമ്പിൽ ജുമാ മസ്ജിദ് ഖത്തീബ് റബീഅ് ഖാലിദ് ഫൈസി മുഖ്യ പ്രഭാഷണവും നടത്തി.
തുടർന്ന് അൽബിറ് പ്രിസ്കൂൾ കുട്ടികളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങൾ അരങ്ങേറി.
കമ്പിൽ അൽബിറ് മാനേജർ മൊയ്തീൻ പി.പി കുട്ടികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു.
കമ്പിൽ റൈഞ്ച് മുസാബഖയിൽ മുഅല്ലിം വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഉസ്താദുമാർക്ക് ജമാഅത്ത് കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി നസീർ പി.കെ പി.വിതരണം ചെയ്തു വിദ്യാർത്ഥി വിഭാഗത്തിൽ
മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഖുവ്വത്തുൽ ഇസ്ലാം മദ്രസ്സയിലെ വിദ്യാർത്ഥികൾക്ക് മദ്രസ്സ മാനേജർ അബ്ദുൽ റസാക്ക് പി.പി. മൊമെൻ്റോ വിതരണം ചെയ്തു.
ചടങ്ങിൽ നസീർ ദാരിമി, മുജീബ് പി.പി,അനീസ് പി.പി ആശംസ നടത്തി . കമ്പിൽ ഖുവ്വത്തുൽ ഇസ്‌ലാം അൽബിറ് കോർഡിനേറ്റർ മുഹമ്മദ് കുഞ്ഞി സി.കെ സ്വാഗതവും നജീബ് കെ നന്ദിയും പറഞ്ഞു.

Share This Article
Leave a comment
error: Content is protected !!