സ്പോർട്സ് കിറ്റ് വിതരണവും യൂത്ത് ക്ലബ്ബ് അവാർഡ് 2023 വിതരണവും നടന്നു

kpaonlinenews

നാറാത്ത് ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ രജിസ്റ്റേർഡ് യൂത്ത് ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് വിതരണവും നാറാത്ത് ഗ്രാമ പഞ്ചായത്ത് യൂത്ത് ക്ലബ്ബ് അവാർഡ് 2023 വിതരണവും നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ ഉത്ഘാടനം ചെയ്തു.

നാറാത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ശ്യാമള അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കാണി ചന്ദ്രൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ വി ഗിരിജ, പഞ്ചായത്ത് സെക്രട്ടറി രാഹുൽ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

നാറാത്ത് ഗ്രാമ പഞ്ചായത്തിലെ 15 യൂത്ത് ക്ലബ്ബുകൾക്കാണ് സ്പോർട്സ് കിറ്റ് വിതരണം ചെയ്തത്.

നാറാത്ത് ഗ്രാമ പഞ്ചായത്തിലെ മികച്ച യൂത്ത് ക്ലബ്ബായി തെരഞ്ഞെടുക്കപ്പെട്ട യുവ പ്രതിഭ ആർട്സ് & സ്പോർട്സ് ക്ലബ്ബ്, വാരം കടവ് , രണ്ടാമതെത്തിയ ടൈറ്റാനിക് ആർട്സ് & സ്പോർട്സ് ക്ലബ്ബ്, ചവിട്ടടിപ്പാറ, മൂന്നാമതെത്തിയ സ്നേഹ സാന്ത്വനം, ചവിട്ടടിപ്പാറ എന്നിവർക്കുള്ള പുരസ്കാര വിതരണവും പ്രസിഡണ്ട് കെ രമേശൻ നിർവഹിച്ചു….

Share This Article
Leave a comment
error: Content is protected !!