തീവണ്ടിയിൽ നിന്ന് വീണ് മരിച്ചു

kpaonlinenews

പഴയങ്ങാടി. മാഹിയിൽ നിന്നും പയ്യന്നൂരിലേക്ക് വരികയായിരുന്ന മീൻ വിൽപനക്കാരൻ തീവണ്ടിയിൽ നിന്നും അബദ്ധത്തിൽ വീണ് മരിച്ചു.അഴിയൂർ മനയിൽ മുക്ക് സ്വദേശി അബ്ദുൾ സലാം (54) ആണ് മരണപ്പെട്ടത്.ഇന്നലെ സന്ധ്യയോടെ ചെമ്പല്ലിക്കുണ്ട് കത്യാൾ ഗെയിറ്റിന് സമീപത്താണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.അഴിയൂരിലെ അബ്ദുൾ റഹ്മാൻ്റെയും പാത്തൂട്ടിയുടെയും മകനാണ്. ഭാര്യ. റഹ്മത്ത് .മക്കൾ: മുഹമ്മദ് ഷനാദ് ,റസ്മിന. മരുമക്കൾ: റിസ്വാന, ഷുഷൈബ .പഴയങ്ങാടി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Share This Article
Leave a comment
error: Content is protected !!