റേഷൻ കടകൾക്ക് ഇന്ന് അവധി

kpaonlinenews

തിരുവനന്തപുരം: നവംബറിലെ വിതരണം പൂർത്തിയായതിനാൽ റേഷൻ കടകൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. ഇന്നലെ വരെ 83 ശതമാനം പേർ റേഷൻ കൈപ്പറ്റി.ഡിസംബറിലെ റേഷൻ വിതരണം നാളെ ആരംഭിക്കും. എല്ലാ മാസവും വിതരണം പൂർത്തിയാകുന്നതിന്റെ തൊട്ടടുത്ത പ്രവൃത്തിദിവസം റേഷൻ കടകൾക്ക് അവധി നൽകാൻ സർക്കാർ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. ഇ- പോസ് യന്ത്രത്തിൽ അടുത്ത മാസത്തെ വിതരണം ക്രമീകരിക്കുന്നതിനുള്ള സിസ്റ്റം അപ്‌ഡേഷനു വേണ്ടിയും റേഷൻ വ്യാപാരികൾക്ക് നീക്കിയിരുപ്പുള്ളതും പുതുതായി വരുന്നതുമായ സ്റ്റോക്ക് ഇനം തിരിച്ച് സൂക്ഷിക്കുന്നതിനുമുള്ള സ്ഥലക്രമീകരണങ്ങൾക്കും വേണ്ടിയാണ് അവധി അനുവദിച്ചത്.

വെള്ള കാർഡിന് 6 കിലോ അരി


ഡിസംബറിൽ വെള്ള കാർഡ് ഉടമകൾക്ക് ആറു കിലോ അരി റേഷൻ വിഹിതമായി ലഭിക്കും. കിലോയ്ക്ക് 10.90 രൂപ നിരക്കിലാണ് അരി നൽകുക. നീല കാർഡ് ഉടമകൾക്ക് അധിക വിഹിതമായി മൂന്നു കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലും നൽകും. നീല കാർഡ് അംഗങ്ങൾക്ക് രണ്ടു കിലോ അരി വീതം കിലോഗ്രാമിന് 4 രൂപ നിരക്കിൽ സാധാരണ റേഷൻ വിഹിതമായും ലഭിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു.

Share This Article
Leave a comment
error: Content is protected !!