കാരയാപ്പ് മഹല്ല് ഗള്‍ഫ് കൂട്ടായ്മ ടി കുഞ്ഞിക്കമാലിനെ ആദരിച്ചു

kpaonlinenews

കാരയാപ്പ്: ഒന്നര പതിറ്റാണ്ട് കാരയാപ്പ് മഹല്ലു ഗള്‍ഫ് കൂട്ടായ്മയുടെ അധ്യക്ഷനായിരുന്ന ടി കുഞ്ഞിക്കമാല്‍ സാഹിബിനെ കാരയാപ്പ് മഹല്ല് ഗള്‍ഫ് കൂട്ടായ്മ ആദരിച്ചു. മഹല്ല് ജമാഅത്ത് കമ്മിറ്റി ചെയര്‍മാന്‍ സി.എച്ച് സലാം ഹാജി ഉപഹാരം നല്‍കി. ടി കുഞ്ഞിക്കമാല്‍ അധ്യക്ഷത വഹിച്ചു. ഗള്‍ഫ് കൂട്ടായ്മ സെക്രട്ടറി ഹാരിസ് കണ്ണോത്ത് സ്വാഗതം പറഞ്ഞു. മഹല്ല് ജമാഅത്ത് കമ്മിറ്റി സെക്രട്ടറി കെ. കെ. ബഷീർ ഗള്‍ഫ് കൂട്ടായ്മ മഹലില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ശിഹാബ് കെ നന്ദി പറഞ്ഞു.

Share This Article
Leave a comment
error: Content is protected !!