കയരളം നോർത്ത് എ എൽ പി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

kpaonlinenews

മയ്യിൽ:
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർഥികളെ അനുമോദിക്കുന്നതിനായി കയരളം നോർത്ത് എ എൽ പി സ്കൂൾ വിജയോത്സവം സംഘടിപ്പിച്ചു. സബ് ജില്ലാ കലോത്സവം, ശാസ്ത്രോത്സവം തുടങ്ങി വിവിധ മേളകളിലും വിവിധ മത്സരങ്ങളിലും വിജയികളായവരെ അനുമോദിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി അജിത ഉദ്ഘാടനം ചെയ്തു. ടി പി പ്രശാന്ത് അധ്യക്ഷനായി. എം ഗീത സ്വാഗതവും വി സി മുജീബ് നന്ദിയും പറഞ്ഞു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി അജിത, വാർഡ് മെമ്പർ എ പി സുചിത്ര പ്രധാന അധ്യാപിക എം ഗീത എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മയ്യിൽ ഗ്രാമപഞ്ചായത്തിൽ മികച്ച പ്രവർത്തനം നടത്തിയ സ്കൂളിനുള്ള പുരസ്കാരവും ചടങ്ങിൽ ഏറ്റുവാങ്ങി.

Share This Article
Leave a comment
error: Content is protected !!