വീട് കുത്തിതുറന്ന് മോഷണം

kpaonlinenews

ചക്കരക്കൽ: വീട്ടുകാർ രാവിലെ വീടുപൂട്ടി ജോലിക്ക് പോയ തക്കം നോക്കി കിണറിൻ്റെ അലമാരയുടെ വാതിൽ തകർത്ത് അകത്ത് കയറിയ മോഷ്ടാവ് രണ്ടരപവൻ്റെ ആഭരണവും 65,000 രൂപയും കവർന്നു. ചക്കരക്കൽ പെരിക്കാട് സ്വദേശി ചോറോൻ വീട്ടിൽ രാഘവൻ്റെ (64) വീട്ടിലാണ് കവർച്ച നടന്നത്. കിണറിൻ്റെ വാതിൽ തകർത്ത് അടുക്കള വഴി വീടിനകത്ത് കയറിയ മോഷ്ടാവ് അലമാരയും മേശയും കുത്തിതുറന്നാണ് അകത്ത് സൂക്ഷിച്ച ആഭരണവും പണവും കവർന്നത്. വൈകുന്നേരം വീട്ടുകാർ എത്തിയപ്പോഴാണ് കവർച്ച നടന്നത് കണ്ടത്.തുടർന്ന് ചക്കരക്കൽ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് എസ്.ഐ.എം.സി പവൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

Share This Article
Leave a comment
error: Content is protected !!