കണ്ണൂർ മേഖല “മുസാബഖ”: കണ്ണൂർസിറ്റി ,വാരം റെയ്ഞ്ച് ചാംപ്യൻമാർ

kpaonlinenews

കക്കാട് : എസ്.കെ.ജെ.എം കണ്ണൂർ മേഖലാ മുസാബഖ (ഇസ്‌ലാമിക കല, സാഹിത്യ മത്സരം) യിൽ കണ്ണൂർ സിറ്റി റെയ്ഞ്ച് ഓവറോൾ ചാംപ്യൻമാരായി. കക്കാട് റെയ്ഞ്ച് രണ്ടാം സ്ഥാനവും മുണ്ടേരി റെ യിഞ്ച് മൂന്നാം സ്ഥാനവും കര സ്ഥമാക്കി. മുഅല്ലിം വിഭാഗ ത്തിൽ വാരം റെയ്ഞ്ച് ഒന്നാം സ്ഥാനവും കക്കാട് റെയ്ഞ്ച് രണ്ടാം സ്ഥാനവും കണ്ണൂർസിറ്റി റെയ്ഞ്ച് മൂന്നാം സ്ഥാനവും നേടി. സബ് ജൂനിയർ, ജൂനിയർ, ജനറൽ വിഭാഗങ്ങളിൽ കണ്ണൂർ സിറ്റി റെയ്ഞ്ചും സീനിയർ വി ഭാഗത്തിൽ മുണ്ടേരി, വാരം റെയ്ഞ്ചുകളും സൂപ്പർ സീനിയർ വിഭാഗത്തിൽ കക്കാട് റെയ്‌ഞ്ചും അലുംനി വിഭാഗത്തിൽ ചാലാട് റെയ്ഞ്ചും സെക്ഷൻ ചാംപ്യൻഷിപ്പ് കരസ്ഥമാക്കി.സബ് ജൂനി യർ വിഭാഗത്തിൽ ശദാൻ ഹാദി റാഷിദ് കണ്ണൂർസിറ്റി, ജുനിയർ വിഭാഗത്തിൽ ശസിൻ അമീൻ ചാലാട്, സീനിയർ വിഭാഗത്തിൽ മുഹമ്മദ് റയാൻ വാരം, സൂപ്പർ സീനിയർ വിഭാഗത്തിൽ ജസീം കക്കാട്, അലുംനി വിഭാഗത്തിൽ നൈസാം കണ്ണൂർസിറ്റി, മുഅല്ലിം വിഭാഗത്തിൽ ഹസ്‌നവി റഫീഖ് ഹുദവി വാരം, ശാഹിദ് ഹുദവി കണ്ണൂർ സിറ്റി എന്നിവർ കലാപ്രതിഭകളായി. സമാപന സമ്മേളനം അബ്ദു ഷുക്കുർ ഫൈസി പുഷ്പഗിരി ഉദ്ഘാടനം ചെയ്തു. മാണിയൂർ അബ്ദു റഹ്മാൻ ഫൈസി അധ്യക്ഷനാ യി. എസ്.കെ.ജെ.എം ജില്ലാ ജന റൽ സെക്രട്ടറി അബ്ദുസമദ് മുട്ടം അനുമോദന പ്രഭാഷണം നട ത്തി. ചാംപ്യൻഷിപ്പ് പ്രഖ്യാപനം ഉബൈദ് ഹുദവിയും ഓവറോൾ ചാംപ്യൻഷിപ്പ് വിതരണം മാണിയൂർ അബ്ദുറഹ്മാൻ ഫൈസിയും മുഅല്ലിം ഓവറോ ചാംപ്യൻഷിപ്പ് വിതരണം അഷ്റഫ് ബംഗാളി മുഹല്ലയും മുഅല്ലിം, വിദ്യാർഥി റണ്ണറപ്പ് വി.പി ഹാരിസും സെ ക്ഷൻ ചാംപ്യൻഷിപ്പ് വിതരണം ഇബ്രാഹിം ഇടവച്ചാലും മുസാബക്ക പ്രതിഭാ പുരസ്കാര വിതരണം അബ്ദുൽ ഖാസി അബ്ദുൽ ഖാദർ അൽ ഖാസിമി നമ്പ്രവും സർട്ടിഫിക്കറ്റ് വിതരണം ജമാൽ അത്താഴക്കുന്നും സമ്മാനദാനം റിയാസ് ഷാദുലി പള്ളിയും നിർവഹിച്ചു. സിറാജുദ്ദീൻ ദാരിമി കക്കാട് പ്രാർഥനയ്ക്ക് നേതൃത്വം നൽകി. മുസ്തഫ കൊട്ടില സ്വാ ഗതവും മുഹമ്മദലി വാഫി നന്ദിയും പറഞ്ഞു.

Share This Article
Leave a comment
error: Content is protected !!