വ്യാപാരികൾക്ക് സുരക്ഷാപാക്കേജ് പ്രഖ്യാപിക്കണം

kpaonlinenews

ചക്കരക്കല്ല് : വ്യാപാരിസമൂഹം അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സുരക്ഷാ പാക്കേജ് നടപ്പാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ആവശ്യപ്പെട്ടു. വ്യാപാരികളുടെ പ്രയാസങ്ങൾക്ക് പ്രധാന ഉത്തരവാദികൾ സർക്കാർ സംവിധാനങ്ങളാണെന്നും അത് തിരുത്താൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചക്കരക്കൽ മേഖലാ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.കെ. പ്രദീപൻ അധ്യക്ഷതവഹിച്ചു.

ജില്ലാ സെക്രട്ടറി എ. സുധാകരൻ, മേഖലാ ജനറൽ സെക്രട്ടറി കെ.പി. നസീർ, കെ.കെ. ജയദേവൻ പുനത്തിൽ ബാഷിത്ത് എന്നിവർ സംസാരിച്ചു.

Share This Article
Leave a comment
error: Content is protected !!