ബ്രൗണ്‍ഷുഗറും കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍.

kpaonlinenews

കണ്ണൂര്‍: 6.452 ഗ്രാം ബ്രൗണ്‍ ഷുഗറും കഞ്ചാവുമായി മൂന്ന് യുവാക്കള്‍ എക്‌സൈസ് പിടിയില്‍.തലശ്ശേരി സ്വദേശി നൗഷാദിന്റെ വി.പി.നവാസ്(32), മുഴപ്പിലങ്ങാട് എ.കെ.ജി റോഡിന് സമീപം ശാന്തനിലയത്തില്‍ സന്തോഷ്ബാബുവിന്റെ മകന്‍ രാഹുല്‍ കണ്ണന്‍(25), തലശ്ശേരി മട്ടാമ്പ്രംപള്ളിക്ക് സമീപത്തെ ടി.കെ.ഹൗസില്‍ ഹംസയുടെ മകന്‍ കെ.സി.മുഹമ്മദ് അനസ്(27) എന്നിവരാണ് പിടിയിലായത്.എക്‌സൈസ് ഇന്‍സ്പെക്ടര്‍ സിനു കോയില്യത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് 6.452 ഗ്രാം ബ്രൗണ്‍ ഷുഗറും 25-ഗ്രാം കഞ്ചാവുമായി ഇവരെ അറസ്റ്റ് ചെയ്തത്.

തലശ്ശേരി ഭാഗത്ത് മയക്കു മരുന്നുകള്‍ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായ യുവാക്കള്‍.തൊണ്ടിമുതലുകള്‍ കസ്റ്റഡിയില്‍ എടുത്ത് കേസ് കണ്ണൂര്‍ എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ ഓഫീസില്‍ U/s 21(b),20(b)(ii)(A)&29of NDPS Act 1985 പ്രകാരംകേസ് രജിസ്റ്റര്‍ ചെയ്തു.പ്രതികളെ കണ്ണൂര്‍ JFCM ll കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

തുടര്‍ നടപടികള്‍ വടകര എന്‍.ഡി.പി.എസ് കോടതിയില്‍ നടക്കും.പ്രിവന്റീവ് ഓഫീസര്‍ സര്‍വ്വജ്ഞന്‍, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ് ) പി.കെ.ദിനേശന്‍, സി.എച്ച്.റിഷാദ്, എന്‍.രജിത്ത്കുമാര്‍, എം.സജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.വി.ഗണേഷ് ബാബു, സീനിയര്‍ എക്‌സൈസ് ഡ്രൈവര്‍ എം.അജിത്ത്, ആര്‍.പി.എഫ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനോയ് ആന്റണി, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ കെ.സജേഷ്, എം.ബൈജു, കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സത്താര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Share This Article
Leave a comment
error: Content is protected !!