വിദ്യാഭ്യാസ കേഷ് അവാർഡ് വിതരണം ചെയ്യണം; കെ.എം.എസ് എസ് ജില്ലാവനിതാവേദി

kpaonlinenews

തളിപറമ്പ: 3 വർഷമായി മുടങ്ങിക്കിടക്കുന്ന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ കോർപ്പറേഷൻ വിദ്യാഭ്യാസ കാഷ് അവാർഡ് വിതരണം ചെയ്യണമെന്ന് കേരള മൺപാത്രനിർമ്മാണ സമുദായ സഭ ( കെ.എം.എസ്.എസ് ) വനിതാവേദി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സാഹിത്യകാരിയും അദ്ധ്യാപികയുമായ സുസ്മിത ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.വി. പത്മിനി അധ്യക്ഷത വഹിച്ചു. കെ.എം.എസ്. എസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് മുഖ്യാതിഥിയായിരുന്നു. വനിതാവേദി സംസ്ഥാന പ്രസിഡന്റ് ലതിക രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി.ശ്രീധരൻ മികവ് തെളിയിച്ച പ്രതിഭകളെ അനുമോദിച്ചു. സംസ്ഥാന-ജില്ലാനേതാക്കളായ പി.കെ.ജനാർദ്ദനൻ , പി.ചന്ദ്രൻ, പി.പി.വി.രവീന്ദ്രൻ, വിജയൻ പറമ്പത്ത്, വനിതാവേദി നേതാക്കളായ ലതിക പുരുഷോത്തമൻ, ഷീബ രവീന്ദ്രൻ , നഗരസഭാകൗൺസിലർ ഒ. സുജാത , യു. ഗീത, സൗമ്യ രഞ്ജിത്ത്, എം.സരോജിനി എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.
പുതിയ ഭാരവാഹികളായി ഷീബ രവീന്ദ്രൻ (പ്രസി.) ലതിക പുരുഷോത്തമൻ, എം.വി. സതി (വൈസ് പ്രസി. ) കെ.വിലാസിനി (സെക്ര.) സൗമ്യ രഞ്ജിത്ത്, എം.സരോജിനി ( ജോ. സെക്ര.) ടി.വി. പത്മിനി (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

Share This Article
Leave a comment
error: Content is protected !!