കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണം ; കെ.എസ്.ടി.എ.

kpaonlinenews

മയ്യിൽ : കേരളത്തിന്റെ സമഗ്രവികസനത്തെ അട്ടിമറിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാനത്തിന് അർഹമായി നൽകേണ്ട വിഹിതം വിവേചനപരമായി തടഞ്ഞുവെക്കുന്ന കേന്ദ്രസർക്കാർ നടപടി അവസാനിപ്പിക്കണമെന്ന് കെ.എസ്.ടി.എ. തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

പറശ്ശിനിക്കടവ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമ്മേളനം കെ.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി കെ.കെ. ബദറുന്നിസ ഉദ്ഘാടനംചെയ്തു.

ജില്ലാ ജോ. സെക്രട്ടറി എസ്.പി. രമേശൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഉപജില്ലാ പ്രസിഡന്റ് പി. പ്രദീഷ് അധ്യക്ഷതവഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി. മഹേഷ്, സംസ്ഥാന കമ്മിറ്റിയംഗം കെ.സി. സുനിൽ, പി.പി. സുരേഷ് ബാബു, കെ.കെ. വിനോദ് കുമാർ, എം.വി. സുനിത, ടി. രാജേഷ്, കെ.കെ. പ്രസാദ്, സംഘാടകസമിതി ചെയർമാൻ എം.വി. ജനാർദനൻ, സി. വിനോദ്, പി. ബൈജുലാൽ, പി.സി. സജേഷ് എന്നിവർ സംസാരിച്ചു.

Share This Article
Leave a comment
error: Content is protected !!