ബാലസംഘം മയ്യിൽ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്രിയേറ്റീവ് ഡ്രാമ ക്യാംപ് സംഘടിപ്പിച്ചു

kpaonlinenews

മയ്യിൽ: ബാലസംഘം മയ്യിൽ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്രിയേറ്റീവ് ഡ്രാമ ക്യാംപ് സംഘടിപ്പിച്ചു. ‘ഗുൽമക്കായി’ എന്ന പേരിൽ നടന്ന ക്രിയേറ്റീവ് ഡ്രാമ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് ബാലസംഘം രക്ഷാധികാരി അനിൽകുമാർ സംസാരിച്ചു. പരിപാടിക്ക് സംഘാടകസമിതി ചെയർമാൻ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ബാലസംഘം മയ്യിൽ ഏരിയാ പ്രസിഡന്റ് അഞ്ജന അധ്യക്ഷത വഹിച്ചു. തുടർന്ന് ബാലസംഘം മയ്യിൽ ഏരിയാ കൺവീനർ, ബാലസംഘം മയ്യിൽ ഏരിയാ സെക്രട്ടറി സംസാരിച്ചു. ശേഷം ശ്രീജിത്ത് വെള്ളുവയൽ, പ്രവീൺ മാസ്റ്റർ ക്യാംപ് കൈകാര്യം ചെയ്തു.

Share This Article
Leave a comment
error: Content is protected !!