കയ്യങ്കോട് ‘സകനുൽ ഇഹ്‌സാൻ’ വീടിന്റെ കട്ടിള വയ്പ്പ് കർമ്മം നടത്തി

kpaonlinenews

കയ്യങ്കോട്: ദാറുൽ ഇഹ്സാൻ ദശ വാർഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച് നടപ്പിലാക്കി വരുന്ന പത്തിന കർമ്മപദ്ധതികളിൽപ്പെട്ട ഒരു നിർധന കുടുംബത്തിന് കയ്യങ്കോട് വാദി ഇഹ്സാനിൽ നിർമ്മിച്ചു കൊടുക്കുന്ന ‘സകനുൽ ഇഹ്സാൻ’ വീടിന്റെ കട്ടിള വയ്പ്പ് കർമ്മം ദാറുൽ ഇഹ്സാൻ ജനറൽ സെക്രട്ടറി ഹംസ സഖാഫി കയ്യങ്കോട് നിർവ്വഹിച്ചു. മൊയ്തീൻ മുസ്‌ലിയാർ, അബ്ദുൽ ഖാദിർ, അബ്ദുൽ സലാം, ഇബ്റാഹിം തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. പ്രസ്തുത ചടങ്ങിൽ ആതുരസേവന കേന്ദ്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന ‘ആരോഗ്യ ഗ്രാമം’ പദ്ധതിയുടെ വാട്സ്‌ആപ്പ് കൂട്ടായ്മയ്ക്കും രൂപം നൽകി. ഗ്രൂപ്പിൽ അംഗമാകുന്നതിനും സൗജന്യ കൺസൾട്ടിങിനും 9747175187 എന്ന വാട്‌സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാം.

Share This Article
Leave a comment
error: Content is protected !!