സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ നിഷാസുരേഷിന്റെ
അപൂർവ്വ ഈണങ്ങൾ ഇനിയില്ല

kpaonlinenews

പയ്യന്നൂർ:സോഷ്യൽ മീഡിയയിൽ കഴിഞ്ഞ മൂന്നു വർഷങ്ങളായി സ്വന്തമായ ഈണത്തിൽ ഇരുന്നോളം ഗീതകങ്ങൾ ഈണം നൽകി കാവ്യ ഗാനാസ്വാദകർക്ക് പകർന്നു നൽകിയ കുഞ്ഞിമംഗലം സ്വദേശിനിയായ നിഷാസുരേഷ് വിട വാങ്ങി. മലയാള പാഠശാലയിലൂടെയും കൂട്ടുകുടുംബത്തിലൂടെയും സർഗ്ഗ വൈഭവത്തിന്റെ സുവർണ രശ്മികൾ പ്രകാശിപ്പിച്ച നിഷാസുരേഷ് ശാന്തതീരം ഹൃദയഗീതം എന്ന കേരളത്തിലെ വലിയ ഫേസ് ബുക്ക് കൂട്ടായ്മയുടെ സാരഥികളിലൊരാളായിരുന്നു.
ഒട്ടുമിക്ക കവികളുടേയും കവിതകൾ നിഷയുടെ ഈണത്തിലൂടെ പുറത്തുവന്നിട്ടുണ്ട്. വിവിധ രോഗാവസ്ഥകളിലൂടെ കഴിഞ്ഞ പതിനഞ്ചു ദിവസങ്ങളായികണ്ണൂർ മിംസിലും മംഗലാപുരത്തും അഡ്മിറ്റായിരുന്ന അവർ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.
കുഞ്ഞിമംഗലം കണ്ടംകുളങ്ങര തീരദേശ റോഡിന് സമീപത്താണ് അന്തരിച്ച നിഷ സുരേഷ് (45) താമസം. ഭർത്താവ്: സുരേഷ്.എൻ.കെ (സൗദി). മക്കൾ: ഗോപിക (വിദ്യാർത്ഥി, ഗവ. എഞ്ചിനീയറിംഗ് കോളജ്, തൃശ്ശൂർ), ഗീതിക (വിദ്യാർത്ഥി, സെൻ്റ് മേരീസ് എച്ച്.എസ് പയ്യന്നൂർ).
ചുരുങ്ങിയ കാലത്തിനുളളിൽ നാടിന്റെ സാംസ്കാരിക നഭസ്സിൽ മിന്നും താരമായി ശോഭിച്ചിരുന്ന കലാകാരിയുടെ ആകസ്മികമായ വേർപാട് ഏവർക്കും വേദനയായി മാറി.

Share This Article
Leave a comment
error: Content is protected !!