60 ലക്ഷത്തിൻ്റെസ്വർണ്ണം പിടികൂടി

kpaonlinenews

മട്ടന്നൂർ.അന്താരാഷ്ട്ര വിമാനതാവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നും 60 ലക്ഷത്തിൻ്റെ സ്വർണ്ണം കസ്റ്റംസ് സംഘം പിടികൂടി. മസ്ക്കറ്റിൽ നിന്നുമെത്തിയ കോഴിക്കോട് നാദാപുരം താമിത്ത് താഴെകുനിയിൽ അബ്ദുൾ റഹീമിനെയാണ് പിടികൂടിയത്.1073 ഗ്രാം സ്വർണ്ണമിശ്രിതംനാല് ഗുളിക രൂപത്തിലാക്കിയ വിപണിയിൽ 60 ലക്ഷം രൂപ വിലവരുന്ന 984 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. കസ്റ്റംസ് സംഘത്തിൽ അസി.കമ്മീഷണർ വിപി ബേബി, സൂപ്രണ്ട്മാരായ ഗീതകുമാരി, സുമിത്കുമാർ, ദീപക് കുമാർ, ഇൻസ്പെക്ടർമാരായ സിലീഷ്, അനുപമ,രവിചന്ദ്ര, ഹവിൽദാർ കൃഷ്ണവേണി സ്റ്റാഫ് അംഗങ്ങളായ സുബിന, ബെന്നി എന്നിവരും ഉണ്ടായിരുന്നു.

Share This Article
Leave a comment
error: Content is protected !!