പോക്സോ കേസിൽ പ്രതിക്ക്‌ 10 വർഷം കഠിനതടവും 50,000 രൂപ പിഴയും.

kpaonlinenews

തലശ്ശേരി : പോക്സോ കേസിൽ പ്രതിക്ക്‌ 10 വർഷം കഠിനതടവും 50,000 രൂപ പിഴയും. പിണറായി കോളാട്ടെ ടി.സത്യനെയാണ് (53) തലശ്ശേരി അതിവേഗ പ്രത്യേക കോടതി ജഡ്ജി ടിറ്റി ജോർജ് ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കിൽ ഏഴുമാസം തടവനുഭവിക്കണം. യോഗചെയ്താൽ അസുഖം മാറ്റാമെന്ന പേരിൽ വീട്ടിൽ കയറി ഭിന്നശേഷിക്കാരിയായ 13 വയസ്സുകാരിയെ കടന്നുപിടിച്ചെന്നാണ് കേസ്.

2020 ഫെബ്രുവരി 24-നാണ് സംഭവം. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പി.എം.ബാസുരി ഹാജരായി. പിണറായി പോലീസ് സബ് ഇൻസ്പെക്ടർ കെ.വി.ഉമേഷാണ് കേസന്വേഷണം നടത്തി കുറ്റപത്രം നൽകിയത്.

Share This Article
Leave a comment
error: Content is protected !!