പഴയങ്ങാടിയിൽ മുൻ പഞ്ചായത്തംഗത്തിൻ്റെ വീടിന് നേരെ അക്രമം.

kpaonlinenews

പഴയങ്ങാടി: പഴയങ്ങാടിയിൽ മുൻ പഞ്ചായത്തംഗത്തിൻ്റെ വീടിന് നേരെ അക്രമം. പഴയ ബസ് സ്റ്റാൻ്റിന് സമീപത്തെ മാടായി മുൻ
പഞ്ചായത്ത് അംഗവും മുസ്ലീം ലീഗ് നേതാവുമായ പി എം. ഹനീഫ (56)യുടെ
വീടിന് നേരേയാണ് അക്രമമുണ്ടായത്.
ഇന്ന് പുലർച്ച ഒരു മണിയോടെയാണ് സംഭവം. വീട്ടിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. വീടിൻ്റെ മുൻ വശത്തെ ജനൽ ഗ്ലാസുകൾ അടിച്ചു തകർത്ത സംഘം വീട്ടുമുറ്റത്തെ പൂച്ചെട്ടികളും മറ്റും തല്ലി തകർക്കുകയായിരുന്നു. വരാന്തയിൽ സൂക്ഷിച്ച സോഫാ സെറ്റുകകൾ കുത്തി കീറി നശിപ്പിച്ച നിലയിലുമാണ്.
പുലർച്ചെ വീട്ടിലിലെത്തിയ  സംഘം കോളിങ്ങ് ബെൽ അടിച്ചതിന് ശേഷം വാതിൽ തുറക്കാത്തതിനെ തുടർന്നാണ് അക്രമം അഴിച്ചുവിട്ടതെന്ന് വീട്ടുകാർ പറയുന്നു. തുടർന്ന് വീട്ടുകാർ
പഴയങ്ങാടി പോലീസിൽ വിവരമറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തുമ്പോഴെക്കും അക്രമിസംഘം ഇരുളിൽ കടന്നു കളഞ്ഞു. പരാതിയിൽ
പഴയങ്ങാടി പോലിസ് കേസെടുത്ത്
അന്വേഷണമാരംഭിച്ചു.

Share This Article
Leave a comment
error: Content is protected !!