കണ്ണൂർ. മിനിലോറിയിൽ കടത്തുകയായിരുന്ന 1500 ലിറ്റർ സ്പിരിറ്റുമായി തളിപ്പറമ്പ് സ്വദേശികളായ രണ്ടു പേർ പിടിയിൽ. കുറുമാത്തൂർ കൂനം സ്വദേശി ടി പി നവീൻ, ലിനീഷ് എന്നിവരെയാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ ചാവക്കാട് ഇടക്കഴിയൂരിൽ വെച്ച്
ടാറ്റാ ഇൻട്രാ മിനി ലോറിയിൽ ചകിരി ചാക്കുകളുടെ മറവിൽ കടത്തുകയായിരുന്ന 43 പ്ലാസ്റ്റിക് കന്നാസുകളിൽ സൂക്ഷിച്ച 1500 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്. വാഹനവും പ്രതികളെയും ചാവക്കാട് എക്സൈസ് സംഘത്തിന് കൈമാറി.
റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർമാരായ റ്റി.ആർ. മുകേഷ് കുമാർ,എസ്. മധുസൂദനൻ നായർ,പ്രിവന്റീവ് ഓഫീസർ എസ്. ജി. സുനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.വിശാഖ്,പി.സുബിൻ,എം.എം. അരുൺകുമാർ,ബസന്ത് കുമാർ,രജിത്ത്.ആർ.നായർ,കെ.മുഹമ്മദലി, എക്സൈസ് ഡ്രൈവർമാരായ വിനോജ് ഖാൻ സേട്ട്,കെ. രാജീവ് എന്നിവരും ഉണ്ടായിരുന്നു
മിനിലോറിയിൽ കടത്തുകയായിരുന്ന 1500 ലിറ്റർ സ്പിരിറ്റുമായി തളിപ്പറമ്പ് സ്വദേശികളായ രണ്ടു പേർ പിടിയിൽ
Leave a comment
Leave a comment