കർഷകർ ധർണ നടത്തി

kpaonlinenews

കണ്ണൂർ : കർഷകരെ മാത്രമല്ല ചെറുകിട സംരംഭകരെയും സിബിൽ സ്കോർ പ്രക്രിയ ബാധിക്കുന്നുണ്ടെന്നും ഇത്തരം കാര്യങ്ങളിൽ ബാങ്കുകൾ പുനഃപരിശോധന നടത്തണമെന്നും പി.സന്തോഷ് കുമാർ എം.പി. അഖിലേന്ത്യ കിസാൻസഭ ജില്ല കൗൺസിലിന്റെ നേതൃത്വത്തിൽ ഭാരതീയ സ്റ്റേറ്റ് ബാങ്ക് മുഖ്യശാഖയ്ക്ക് മുന്നിൽ നടത്തിയ കർഷകധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി സി.പി.ഷൈജൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി എ.പ്രദീപൻ, സംസ്ഥാന കൗൺസിലംഗം പി.കെ.മധുസൂദനൻ, എ.ഐ.ടി.യു.സി. ജില്ലാ പ്രസിഡന്റ് എം.ഗംഗാധരൻ, കേരള മഹിളാസംഘം ജില്ലാസെക്രട്ടറി കെ.എം.സപ്ന എന്നിവർ സംസാരിച്ചു. പായം ബാബുരാജ്, കാരായി സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നല്കി.

Share This Article
Leave a comment
error: Content is protected !!