വളപട്ടണം: റസ്റ്റോറൻ്റിൽ നിന്നും 1,50,000 രൂപയുമായി മുങ്ങിയ മാനേജർക്കെതിരെ പരാതിയിൽ വഞ്ചന കുറ്റത്തിന് പോലീസ് കേസെടുത്തു. പാപ്പിനിശേരിയിലെ കർമ്മ റസ്റ്റോറൻ്റ് സ്ഥാപനത്തിലെ അസീബിൻ്റെ പരാതിയിലാണ് തമിഴ്നാട് ധർമ്മപുരി പാണ്ഡ്യാല കോട്ടയിലെ ബഷീറിനെ (45) തിരെപോലീസ് കേസെടുത്തത്.മാനേജറായി ജോലി ചെയ്യുന്നതിനിടെ ഇക്കഴിഞ്ഞ ഒക്ടോബർ 31നും നവമ്പർ ഒന്നിനുമിടയിൽ സ്ഥാപനത്തിൽ നിന്നും ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത് സ്ഥലം വിട്ടു എന്ന പരാതിയിലാണ് കേസെടുത്തത്.