പഴയങ്ങാടിയിൽ പോലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം

kpaonlinenews


പഴയങ്ങാടി. നവകേരള സദസിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഒരു കൂട്ടം സി പി എം പ്രവർത്തകർ പോലീസ് സാന്നിധ്യത്തിൽ മൃഗീയമായി ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സ്റ്റേഷൻ മാർച്ച് അക്രമാസക്തമായി. ബാരിക്കേഡ് തകർത്ത് സ്റ്റേഷനിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ മൂന്ന് തവണ പോലീസ് ജലപീരങ്കി ഉപയോഗിച്ചു.തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു.നൂറു കണക്കിന് പ്രവർത്തകരാണ് മാർച്ചിനെത്തിയത്.മാർച്ച് ഡി സി സി പ്രസിഡണ്ട് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ പോലീസ് ഡിവിഷനിലെ സ്റ്റേഷനുകളിൽ നിന്നായി വൻ പോലീസ് സേനയെ സ്ഥലത്ത് വിന്യസിച്ചിരുന്നു.മാർച്ച് സ്റ്റേഷന് സമീപം പോലീസ് തടഞ്ഞിരുന്നു .

Share This Article
Leave a comment
error: Content is protected !!