കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട;
രണ്ടുകേസുകളിലായി യുവതി ഉൾപ്പെടെ 4 പേർ അറസ്റ്റിൽ.

kpaonlinenews

കണ്ണൂർ:കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട.
രണ്ടുകേസുകളിലായി യുവതി ഉൾപ്പെടെ 4 പേർ അറസ്റ്റിൽ. ചിറക്കൽ പനങ്കാവ് സ്വദേശി അറഫ മഹലിലെ മുഹമ്മദ് യാസിർ (30), തയ്യിൽ മരക്കാർക്കണ്ടിയിലെ അപർണ അനീഷ്(23), യാസിറിൻ്റെ സഹോദരൻ
ചിറക്കലിലെ റിസ്വാൻ (22), മൈതാ നപളളിയിലെ ടി പി ദിൽഷാദ് (33) എന്നിവരെയാണ്
കണ്ണൂർ ടൗൺ പോലീസും ഡാൻസഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്.
രണ്ടു കേസുകളിലായി 158 ഗ്രാം എംഡി എം എ യും 112 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി എ .ബിനു മോഹൻ്റെ നേതൃത്വത്തിൽഎസ്.ഐ.മാരായ സി പി ഷമീൽ, സവ്യസാജി, എ എസ് ഐമാരായ അജയൻ, മുഹമ്മദ്, ഷിജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മഹേഷ്, ഷംസുദ്ദീൻ, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ മഹിജൻ, മഹേഷ്,
റിജിൽ രാജ്, ബിനു, രാഹുൽ, അനൂപ്, പ്രഭീഷ്, നിഷാദ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Share This Article
Leave a comment
error: Content is protected !!