പെൻഷൻകാരെ വഞ്ചിച്ച് മുന്നോട്ടുപോകാൻ അനുവദിക്കില്ല ; പെൻഷനേഴ്സ് ലീഗ്

kpaonlinenews

കണ്ണൂർ : അനുവദിച്ച പരിഷ്കരണ കുടിശ്ശികയും ക്ഷാമബത്തയും നൽകാതെ കോടികളുടെ ധൂർത്ത് നടത്തുന്ന സർക്കാർ സർവീസ് പെൻഷൻകാരോട് കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന് കേരള സർവീസ് പെൻഷനേഴ്‌സ്‌ ലീഗ് ജില്ലാ കൗൺസിൽ അഭിപ്രായപ്പെട്ടു. സാമ്പത്തികപ്രതിസന്ധിയുടെ പേരിൽ തടഞ്ഞുവെച്ച മുഴുവൻ ആനുകൂല്യങ്ങളും ഉടൻ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് കൊട്ടില മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. ടി.പി.അബ്ദുല്ല റിപ്പോർട്ട് അവതരിപ്പിച്ചു. ബഷീർ ചെറിയാണ്ടി, പി.സി.അമീനുല്ല, ടി.പി.അബ്ദുല്ല, എൻ.എ.ഇസ്മായിൽ, ഒ.പി.മുസ്തഫ, പി.സുലൈമാൻ, മുഹമ്മദലി മഞ്ചേരി, പി.റഷീദ, കെ.റഹൂഫ്, പ്രൊഫ. കെ.മഹമ്മൂദ് എന്നിവർ സംസാരിച്ചു.

ജില്ലാ ഭാരവാഹികൾ: കൊട്ടില മുഹമ്മദ് കുഞ്ഞി (പ്രസി.), എൻ.എ.ഇസ്മായിൽ (ജന. സെക്ര.), ഒ.പി.മുസ്തഫ (ഖജാ.).

Share This Article
Leave a comment
error: Content is protected !!