കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം; നാളെ ബ്ലോക്ക് കേന്ദ്രങ്ങളിൽ റാലി

kpaonlinenews

കണ്ണൂർ : കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി 25-ന് ബ്ലോക്ക് കേന്ദ്രങ്ങളിൽ റാലിയും പൊതുസമ്മേളനവും ചേരും. കൂത്തുപറമ്പിൽ സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.

എം.വി. ജയരാജൻ, ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, പ്രസിഡന്റ് വി.വസീഫ്, പി.ജയരാജൻ തുടങ്ങിയവർ പങ്കെടുക്കും. മൂന്ന് മണിക്ക് ദീപശിഖാ റാലി. 4.30-ന് നടക്കുന്ന റാലിയിൽ കൂത്തുപറമ്പ് പിണറായി ബ്ലോക്കുകളിൽ നിന്നുള്ളവർ അണിനിരക്കും.

വൈറ്റ് വൊളന്റിയർ പരേഡും ഉണ്ടാകും. 4.30-നാണ് ബ്ലോക്ക് കേന്ദ്രങ്ങളിൽ റാലി.

മയ്യിലിൽ എം.എം.മണി, മട്ടന്നൂരിൽ കെ.അനിൽകുമാർ, അഞ്ചരക്കണ്ടി ഡോ. വി. ശിവദാസൻ, പെരിങ്ങോം ഡോ. ജോൺ ബ്രിട്ടാസ് എന്നിവർ ഉദ്ഘാടനം ചെയ്യും. ഇരിട്ടിയിൽ ജയിക് സി.തോമസും തളിപ്പറമ്പിൽ എൻ.സുകന്യയും ആലക്കോട് ടി.ഐ.മധുസൂദനും പരിപാടി ഉദ്ഘാടനം ചെയ്യും.

മാടായിയിൽ എം.സ്വരാജും പേരാവൂരിൽ സി.എസ്.സുജാതയും എടക്കാട് പുത്തലത്ത് ദിനേശനും കണ്ണൂരിൽ പി.കെ.ബിജുവും പരിപാടി ഉദ്ഘാടനം ചെയ്യും.

തലശ്ശേരി കുണ്ടുചിറയിൽ എം.വി. ഗോവിന്ദനും കല്ലിൽതാഴെ ചേരുന്ന റാലി ഇ.പി.ജയരാജനും ഉദ്ഘാടനംചെയ്യും.

പാനൂരിൽ ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം പങ്കെടുക്കും.

പാപ്പിനിശ്ശേരിയിൽ പി.കെ.ശ്രീമതിയും പയ്യന്നൂരിൽ കെ.കെ.ശൈലജയും ശ്രീകണ്ഠപുരത്ത് ഡോ. തോമസ് ഐസക്കും പരിപാടി ഉദ്ഘാടനം ചെയ്യും.

Share This Article
Leave a comment
error: Content is protected !!