വിജയോത്സവം സംഘടിപ്പിച്ച് പുലീപ്പി മാപ്പിള എൽ.പി.സ്കൂൾ

kpaonlinenews

പാപ്പിനിശ്ശേരി ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ LP അറബിക്കിൽ 45 ൽ 45 പോയിന്റ് നേടി സബ് ജില്ലയിൽ ഓവറോൾ ഒന്നാം സ്ഥാനവും,ജനറൽ വിഭാഗത്തിൽ 65 ൽ 53 പോയിന്റ് നേടി സബ് ജില്ലയിൽ ആറാം സ്ഥാനവും, പഞ്ചായത്തിൽ രണ്ടാം സ്ഥാനവും നേടിയ പുലീപ്പി മാപ്പിള എൽ പി സ്കൂൾ വിദ്യാർത്ഥികളെ അനുമോദിക്കാനായി അധ്യാപക രക്ഷകർതൃ സമിതി വിജയോത്സവം സംഘടിപ്പിച്ചു. നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ. രമേശൻ ഉദ്ഘാടനവും സമ്മാന ദാനവും നിർവഹിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ. കെ.വി നിയാസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി. സി പ്രഭാവതി ടീച്ചർ സ്വാഗതം ആശംസിച്ചു. ശ്രീ.സി എൻ അബ്ദുൽ റഹ്‌മാൻ , പി.പി അജ്മൽ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ശ്രീമതി.ധന്യ കെ വി നന്ദി രേഖപ്പെടുത്തി. കുട്ടികളുടെ വിജയ ഘോഷയാത്രയും, പായസ വിതരണവും നടത്തി.

Share This Article
Leave a comment
error: Content is protected !!