നവകേരള സദസ്സിനെത്തുന്ന ജനസഞ്ചയവും ജനപ്രതികരണവും യു ഡി എഫ് നേതാക്കളുടെ സമനില തെറ്റിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മട്ടന്നൂര്‍ മണ്ഡലം നവകേരള സദസ്സ് കണ്ണൂര്‍ വിമാനത്താവള പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭൂതപൂര്‍വ്വമായ ജനമുന്നേറ്റമാണ് നവകേരള സദസ്സില്‍ ഉണ്ടാവുന്നത്. നവകേരള സദസ്സ് എന്തിനെന്ന കാര്യം നാടിന് ബോധ്യമായി എന്നതിന്റെ തെളിവാണ് ഓരോ മണ്ഡലത്തിലും കാണുന്ന ജനസഞ്ചയം. പക്ഷേ ചിലര്‍ക്ക് ഇക്കാര്യം ബോധ്യമായിട്ടില്ല. അവരെ പറഞ്ഞിട്ട് കാര്യമില്ല. ഉറങ്ങുന്നവരെയാണ് ഉണര്‍ത്താന്‍ കഴിയുക ഉറക്കം നടിക്കുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല. മുഖ്യമന്ത്രി പറഞ്ഞു.
നവ സംസ്‌കാരം വളര്‍ത്താനാണ് സര്‍ക്കാറിന്റെ ശ്രമം. എന്നാല്‍ അതിനെതിരെ അധമ സംസ്‌കാരമുളളവരെ വളര്‍ത്താനുള്ള ശ്രമം നടക്കുന്നു. കേരളത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സമാവുന്നതില്‍ മുഖ്യ പങ്കാണ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുന്നത്. സഹായിക്കാന്‍ ബാധ്യതപെട്ട ഇടങ്ങളിലെല്ലാം കേന്ദ്ര സര്‍ക്കാര്‍ തടസ്സം സൃഷ്ടിക്കുകയാണ്. ഈ നിലപാടുമൂലം വിഷമിക്കുന്നത് ജനങ്ങളാണെന്ന കാര്യം തിരിച്ചറിയണം. സംസ്ഥാന സര്‍ക്കാറിന് പ്രയാസം ഉണ്ടാവും. എന്നാല്‍ നാടിന്റെ അഭിവൃദ്ധിയാണ് കേന്ദ്രം തടയുന്നത്. പ്രയാസങ്ങളുണ്ടെങ്കിലും വികസന പദ്ധതികള്‍ നിശ്ചയിച്ചത് പോലെ നടപ്പാക്കിയ സര്‍ക്കാരാണിത്. മട്ടന്നൂരിലെ ആയൂര്‍വേദ റിസോര്‍ട്ട്, സയന്‍സ് പാര്‍ക്ക് എന്നിവ അതിന്റെ ഭാഗമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കെ കെ ശൈലജ എം എല്‍ എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ രാജന്‍, അഡ്വ.പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍ കോവില്‍ എന്നിവര്‍ സംസാരിച്ചു. മറ്റ് മന്ത്രിമാര്‍, ഡോ.വി ശിവദാസന്‍ എം പി, എം എല്‍ എ മാരായ എം വി ഗോവിന്ദന്‍, മുന്‍ മന്ത്രി ഇ പി ജയരാജന്‍, മുന്‍ എംപിമാരായ പി കെ ശ്രീമതി, കെ കെ രാഗേഷ്, മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ എന്‍ ഷാജിത്ത് മാസ്റ്റര്‍, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, സബ് കലക്ടര്‍ സന്ദീപ് കുമാര്‍, അസി.കലക്ടര്‍ അനൂപ് ഗാര്‍ഗ്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ നിനോജ് മേപ്പടിയത്ത്, ഇരിട്ടി തഹസില്‍ദാര്‍ സി വി പ്രകാശന്‍ മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
മട്ടന്നൂര്‍ മണ്ഡലം നവകേരള സദസ്സ്;നവകേരള സദസ്സിനോടുള്ള ജനപ്രതികരണം യുഡിഎഫ് നേതാക്കളുടെ സമനില തെറ്റിക്കുന്നു: മുഖ്യമന്ത്രി
Leave a comment
Leave a comment