കണ്ണൂർ :കല്യാശേരിമണ്ഡലം നവകേരള സദസ്സിന് ശേഷം മടങ്ങിയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല കമ്മിറ്റി ഭാരവാഹികളെയും മറ്റ് നേതാക്കളെയും പ്രാദേശിക സിപിഎം – ഡിവൈഎഫ്ഐ നേതാക്കളുടെ സംഘം മാരാകായുധങ്ങളായി കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെ ആക്രമിച്ചു പരിക്കൽപ്പിച്ച സംഭവത്തിൽ പോലീസ് വധശ്രമത്തിന് കേസെടുത്ത സാഹചര്യത്തിൽ പോലും വസ്തുതകൾ മറച്ചുവച്ചുകൊണ്ട് നയനാർ അക്കാദമിയിൽ വച്ച് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയത് ജീവൻ രക്ഷ പ്രവർത്തനം ആണെന്നും കേരളത്തിൽ ഉടനീളം ഇത് തുടരണമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്ഥാവന ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഇന്ത്യൻ ശിക്ഷ നിയമം 153 പ്രകാരം മുഖ്യമന്ത്രിക്ക് എതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നുംയൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ ആവശ്യപ്പെട്ടു…