അങ്കണവാടി കെട്ടിടത്തിന് ശിലയിട്ടു.

kpaonlinenews

കൊളച്ചേരി: കൊളച്ചേരിപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചാം വാർഡ് കൊളച്ചേരി സെൻട്രലിൽ നിർമ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന് ശിലയിട്ടു. പഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൾ മജീദ് ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്തംഗം അഡ്വ. കെ പ്രിയേഷ് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം സജിമ, കെ വി അസ്മ, കെ ബാലസുബ്രഹ്മണ്യൻ, പി വി വത്സൻ, കെ പി അബ്ദുൾ സലാം, എം വി ഷിജിൻ, പി പി നാരായണൻ, എം ഗൗരി തുടങ്ങിയവർ സംസാരിച്ചു. അങ്കണവാടി വർക്കർ ഇ വി രമണി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ബി അഭയൻ നന്ദിയും പറഞ്ഞു.

കൊളച്ചേരി സെൻട്രൽ അങ്കണവാടി കെട്ടിടനിർമ്മാണ പ്രവൃത്തി കെ പി അബ്ദുൾ മജീദ് ഉദ്‌ഘാടനം ചെയ്യുന്നു.

Share This Article
Leave a comment
error: Content is protected !!