അഴീക്കോട് മണ്ഡലം നവകേരള സദസ്സിനെതിരേ കറുപ്പണിഞ്ഞ് യൂത്ത് ലീഗ് പ്രതിഷേധം; നേതാക്കളെ അറസ്റ്റ് ചെയ്തുനീക്കി

kpaonlinenews

അഴീക്കല്‍: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ്സിനെതിരേ യൂത്ത് ലീഗ് അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്തില്‍ വേദിയിലേക്ക് കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധം. അഴീക്കോട് മണ്ഡലം പരിപാടി നടക്കുന്ന വേദിയിലേക്കാണ് പ്രതിഷേധം ആസൂത്രണം ചെയ്തത്. കറുത്ത ഷര്‍ട്ടും മറ്റും ധരിച്ച് കരിങ്കൊടിയുമായെത്തി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡേന്തി പ്രതിഷേധിച്ചു. എന്നാല്‍, പോലീസ് സംഘമെത്തി നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തുനീക്കി. യൂത്ത് ലീഗ് കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ ഷിനാജ്, അഴീക്കോട് മണ്ഡലം ജനറല്‍ സെക്രട്ടറി അശ്കര്‍ കണ്ണാടിപ്പറമ്പ, ്മിദ്‌ലാജ് എഎന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ സൈഫുദ്ദിന്‍ നാറാത്ത്, അസ്‌നാഫ് കെ, ഫാസില്‍ പാറക്കാട്ട് തുടങ്ങിവരെയാണ് അറസ്റ്റ് ചെയ്തു നീക്കിയത്.

Share This Article
Leave a comment
error: Content is protected !!