കേരള സാഹിതി കണ്ണൂർ ജില്ലാ കമ്മിറ്റി നിലവിൽ വന്നു.

kpaonlinenews


കണ്ണൂർ:- കേരള സാഹിതി കണ്ണൂർ ജില്ലാ കമ്മിറ്റി നിലവിൽ വന്നു. ജവഹർ ലൈബ്രറി ഹാളിൽ ചേർന്ന എക്സിക്യൂട്ടീവ് മീറ്റിംഗിൽ ഫാസിൽ മുരിങ്ങോളിയുടെ അദ്ധ്യക്ഷതയിൽ കെ. വല്ലി ടീച്ചർ ഉൽഘാടനം ചെയ്തു. സി.പി അശ്രഫ് , സി കെ സുജിത്ത്, ഡോ: സജി വർഗ്ഗീസ്, ദാവൂദ് പാനൂർ എന്നിവർ സംസാരിച്ചു.ജില്ലാ ഘടകം ഭാരവാഹികളായി സി പി അശ്രഫ് (പ്രസിഡന്റ്) ഡോ: സജീവർഗ്ഗീസിനെയും (സെക്രട്ടറിയായും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ :- സി കെ സുജിത്ത് (കോഡിനേറ്റർ)
മനോജ് (ട്രഷറർ) ലത കീഴൂർ, ജലീൽ ചക്കാലക്കൽ ( വൈസ് പ്രസിഡന്റ് ) ബാബുരാജ് മലപ്പട്ടം, സരിത കാവുമ്പായി (ജോ: സെക്രട്ടറി) എന്നിവരാണ് . ജില്ലാ തലത്തിൽ എന്റെ കേരളം എന്ന വിഷയത്തിൽ നടത്തിയ കവിതാ മൽസരത്തിൽ ബാബുരാജ് മലപ്പട്ടം ഒന്നാം സ്ഥാനവും, സീനത്ത് ടി എൻ രണ്ടാം സ്ഥാനവും പങ്കിട്ടു.

Share This Article
Leave a comment
error: Content is protected !!