അഴീക്കോട്‌ മണ്ഡലം നവകേരള സദസ്സ്‌:ശുചീകരണം നടത്തി

kpaonlinenews


അഴീക്കോട്‌: നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്ന നവകേരള സദസ്സ്‌ വീഥിയായ പുതിയതെരു മന്ന റോഡ്‌ ശുചീകരിച്ചു. ശുചീകരണ പ്രവൃത്തിയുടെ ഉദ്‌ഘാടനം ജില്ലാ കലക്‌ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍വ്വഹിച്ചു.
ബഹുജന പങ്കാളിത്തത്തോടെയാണ്‌ നവ കേരളം ഹരിത വീഥി എന്ന പേരില്‍ ശുചീകരണം നടത്തിയത്‌. സംഘാടക സമിതിയുടെയും തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെയും നേത്യത്വത്തില്‍ നടന്ന മെഗാ ക്യാമ്പയിനുമായി ശുചിത്വ മിഷന്‍,
ഹരിതകേരളം മിഷന്‍, ക്ലീന്‍ കേരളാ കമ്പനി, കുടുംബശ്രീ മിഷന്‍, മഹാത്മാ ഗാന്ധി തൊഴിലുറപ്പ്‌ പദ്ധതി, റോഡ്‌ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, മറ്റ്‌ സന്നദ്ധ സംഘടനകള്‍ എന്നിവര്‍ സഹകരിച്ചു. ചടങ്ങില്‍ കെ വി സുമേഷ്‌ എം എല്‍ എ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത്‌ സ്‌ഥിരം സമിതി അധ്യക്ഷ അഡ്വ. ടി സരള, കണ്ണൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ സി ജിഷ, എ ഡി എം കെ കെ ദിവാകരന്‍, തദ്ദേശ വകുപ്പ്‌ ജോയിന്റ്‌ ഡയറക്‌ടര്‍ ടി ജെ അരുണ്‍,
ചിറക്കല്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ ശ്രുതി തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a comment
error: Content is protected !!