അൽ ഉസ്റ സ്നേഹ സംഗമം ഇന്ന്.

kpaonlinenews

കണ്ണാടിപ്പറമ്പ്: മൂന്ന് പതിറ്റാണ്ടിലധികമായി വൈജ്ഞാനിക-സാമൂഹിക രംഗത്ത് ശ്രദ്ധേയമായ സേവനങ്ങൾ ചെയ്തുവരുന്ന,കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9 മണി മുതൽ ഹസനാത്ത് ക്യാമ്പസിൽ വെച്ച് “അൽ ഉസ്റ” സ്നേഹസംഗമം നടക്കും.
ഇശ്ഖ് മജലിസ്, പാരന്റിങ് അസംബ്ലി,പ്രാർത്ഥനാ സംഗമം എന്നീ സെഷനുകൾ നടക്കും.ജീർണ്ണതകൾ സാമൂഹികാന്തരീക്ഷത്തെ വലിയതോതിൽ ഗ്രസിച്ചുകൊണ്ടിരിക്കുന്ന പുതിയ കാലത്ത് ധാർമിക-സദാചാര നിഷ്ഠകൾ ദൈനംദിന ജീവിതത്തിൽ കൊണ്ടുനടക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ സ്നേഹ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുന്ന വിവിധ പരിശീലകർ പങ്കുവെക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ഉമ്മർകോയ തങ്ങൾ ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സ് വൈസ് പ്രസിഡന്റ് സയ്യിദ് അലി ഹാശിം ബാഅലവി തങ്ങൾ,അഴീക്കോട് മണ്ഡലം മുൻ എംഎൽഎ കെ എം ഷാജി, മുഹമ്മദ് ഫൈസി കക്കാട്. അബ്ദുൽ ഹക്കീം വാഫി വെള്ളിക്കാപ്പറ്റ തുടങ്ങിയവർ സംബന്ധിക്കും.

Share This Article
Leave a comment
error: Content is protected !!